ചെന്നൈ|
jibin|
Last Modified വ്യാഴം, 22 മാര്‍ച്ച് 2018 (18:10 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയെന്ന് വെളിപ്പെടുത്തല്‍. ആശുപത്രിയുടെ ചെയർമാൻ ഡോ പ്രതാപ് സി റെഡ്ഡിയുടേതാണു നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ മരിക്കുന്നത് വരെ 24 മണിക്കൂറും 24 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ജയ. ഇവിടെയുണ്ടായിരുന്ന എല്ലാ രോഗികളെയും മറ്റൊരു ഐസിയുവിലേക്കു മാറ്റുകയായിരുന്നു. എല്ലാവരും തങ്ങളെ കാണേണ്ടതില്ലെന്ന തീരുമാനത്താല്‍ ആ സമയം മുതല്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കുകയായിരുന്നുവെന്നും പ്രതാപ് റെഡ്ഡി പറഞ്ഞു.
ജയയെ കാണാന്‍ ഐസിയുവിലേക്ക് സന്ദർശകരെ അനുവദിച്ചില്ല. ഡ്യൂട്ടി ഡോക്ടറുടെ നിർദേശം അനുസരിച്ച് അടുത്ത ബന്ധത്തിലുള്ളവര്‍ക്ക് മാത്രമാണ് കുറച്ചു സമയം സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ആശുപത്രി ചെയ്‌തുവെങ്കിലും നിർഭാഗ്യവശാൽ, ഹൃദയാഘാതത്തെ തുടർന്ന് ജയയെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും റെഡ്ഡി വിശദീകരിച്ചു.
ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം അവരുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് റെഡ്ഡി വ്യക്തമാക്കി. 75 ദിവസമാണ് അപ്പോളോയിൽ ജയ ചികിൽസയിലുണ്ടായിരുന്നത്. ഈ ദിവസങ്ങളിലെല്ലാം സിസിടിവി ഓഫ് ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.