അനുബന്ധ വാര്‍ത്തകള്‍
- 70 ലക്ഷം ഉപഭോക്താക്കൾ, പുതിയ ചരിത്രം രചിച്ച് ഹോണ്ട സി ബി ഷൈൻ
- വാട്ട്സ്ആപ്പിലും ഇനി പരസ്യം; എത്തുക സ്റ്റാറ്റസായി
- സർക്കസ് കണ്ടുകൊണ്ടിരിക്കെ അമ്മയുടെ മുൻപിൽ വച്ച് സിംഹം പെൺകുട്ടിയെ കടിച്ചുകുടഞ്ഞു
- കുമ്പിളപ്പം ഉണ്ടാക്കുന്നത് ഇത്ര ഈസിയാണോ ?
- നല്ല നാടൻ പൊടി ചമ്മന്തി കൂട്ടി അപ്പം തിന്നാൻ തോന്നുന്നുണ്ടോ ? എങ്കിൽ വീട്ടിൽ ഉണ്ടാക്കാൻ തയ്യാറായിക്കോളു !
ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി ഓണർ മാജിക് 2
ഓണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓണർ മാജിക് 2നെ ചൈനയില്‍ അവതരിപ്പിച്ചു. ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത് എന്നത് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്. 16 എം പി ആർ ജി ബി ലെന്‍സ്, 24 എം പി മോണോക്രോം ലെന്‍സ്, 16 എംപി സൂപ്പര്‍ വൈഡ് ആങ്കില്‍ ക്യാമറ ലെൻസ് എന്നിവയാണ് റിയർ ക്യാമറ ലെൻസുകൾ. 16 മെഗാപിക്സലാണ് സെഫി ക്യാമറ.
6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് വാരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 2140×1080 പിക്‌സലില്‍ 6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 980 കിറിന്‍ പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 3,400 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.
റെഡ്, ബ്ലു, ബ്ലാക്ക് എന്നീ കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡും ഫോണിലുണ്ട്. 6 ജിബി വാരിയന്റിന് 45,650 രൂപയും 8 ജിബി വാരിയന്റിന് 50,960 രൂപയുമായിരിക്കും ഇന്ത്യൻ വിപണിയിൽ വില വരിക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.