70 ലക്ഷം ഉപഭോക്താക്കൾ, പുതിയ ചരിത്രം രചിച്ച് ഹോണ്ട സി ബി ഷൈൻ

Sumeesh| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (19:01 IST)
കൊച്ചി: ഹോണ്ടയുടെ സിബി ഷൈന്‍ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താക്കളുടെ എണ്ണം 70 ലക്ഷം പൂര്‍ത്തിയാക്കി കൊണ്ട് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 125 സിസി മോട്ടോര്‍സൈക്കിളില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇരുചക്ര വാഹനമായി സി ബി ഷൈൻ മാറി.

രാജ്യത്തെ ടോപ്പ് സെല്ലിങ് മോട്ടോര്‍സൈക്കിളുകളില്‍ ആദ്യ നാലു സ്ഥാനങ്ങളിലും സി ബി ഷൈൻ ഇടം പിടിച്ചു. ഷൈന്‍ ശ്രേണിയുമായി ഹോണ്ട 125സിസി വിപണിയുടെ 51 ശതമാനം കയ്യടക്കുന്നു. ഈ വിഭാഗത്തിന് മൊത്തത്തില്‍ രണ്ടു ശതമാനം ഇടിവുണ്ടായപ്പോള്‍ ഹോണ്ട 10 ശതമാനം വളര്‍ച്ച നേടി.

ഹോണ്ട ഷൈന്‍ 2018 പതിപ്പിന് ചില പുതുക്കലുകളും വരുത്തിയിട്ടുണ്ട്. 124.73 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്‌പി കരുത്ത് സൃഷ്ടിക്കും. സിബി ഷൈന്‍ ആറു നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്രാഫിക്കുകളും പ്രീമിയം 3ഡി എംബ്ലവും വാഹനത്തിന് പുത്തൻ ലുക്ക് നൽകുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :