അനുബന്ധ വാര്‍ത്തകള്‍
- ‘സർക്കാർ തീരുമാനങ്ങൾ ട്വന്റി20 മത്സരങ്ങൾ, കേന്ദ്ര ബാങ്ക് ടെസ്റ്റ് മത്സരമാണ് കളിക്കുക‘- ആർ ബി ഐയുടെ മേലുള്ള കടന്നുകയറ്റം കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ
- ഈ ഗവണ്മെന്റ് അധികാരത്തിലുള്ളത് ബി ജെ പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് ജനങ്ങളുടെ വിധിതീർപ്പിലൂടെയാണ്: അമിത് ഷായ്ക്ക് മടുപടിയുമായി മുഖ്യമന്ത്രി
- ആയുധധാരികളായ അക്രമികൾ കൊള്ളയടിച്ചത് ഒരു കോടിരൂപയുടെ സിഗരറ്റ്
- അത്ഭുതകരമായ വാർത്ത തന്നെ, ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷാ വിമാനമിറങ്ങി: പരിഹാസവുമായി എം എം മണി
- ക്ഷേത്രത്തിൽ പോകവെ റഷ്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി
മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർത്തിവക്കാൻ ടെലികോം കമ്പനികളോട് കേന്ദ്ര സർക്കാർ
ഡല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തികൾ ഉടൻ നിര്‍ത്തിവക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി
സിം കാർഡ് എടുക്കുന്നതിനായി ഉപഭോക്താക്കളുടെ സമ്മതപ്രകാരം ആധാർകാർഡിന്റെ കോപ്പിയോ ഇ-കോപ്പിയോ കമ്പനികൾക്ക് സ്വീകരിക്കാം. സുപ്രീം കോടതി വിധി നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാനും ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആധാർ ഉപയോഗിച്ച് കനക്ഷനുകൾ നൽകുന്നതിൽ നിന്നും മാറ്റം വരുത്തിയ രീതി ഈ മാസം 15ന് മുൻപ് വ്യക്തമാക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ടെലിക്കോം കമ്പനികൾ ഇതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
അടുത്ത ലേഖനം