അത്ഭുതകരമായ വാർത്ത തന്നെ, ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷാ വിമാനമിറങ്ങി: പരിഹാസവുമായി എം എം മണി

Sumeesh| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (15:28 IST)
ഉദ്ഘാടന കഴിഞ്ഞിട്ടില്ലാത്ത കണ്ണൂർ വിമാനത്താവളത്തിൽ ബി ജെ പി ദേശീയ അധ്യക്ഷൻ വിമാനമിറങ്ങിയതിനെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണി. സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കിൽ അത്ഭുതകരമാണ് എന്ന് എം എം മണി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണൂർ വിമാനത്താവളത്തിൽ ബി.ജെ.പി.യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തിൽ ഇറങ്ങുന്നുവെന്ന് . ഇത് കേട്ടപ്പോൾ അത്ഭുതം തോന്നി. എന്തെന്നാൽ, വിമാനത്താവളം ഉദ്ഘാടനം ചെയ്‌ത്‌ പ്രവർത്തനം തുടങ്ങിയിട്ടില്ല. അപ്പോൾ, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കിൽ അത്ഭുതകരമാണ്. ഇത്‌ ബി.ജെ.പി. ഭരണത്തിന്റെ കീഴിൽ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :