തിരുവനന്തപുരം|
jibin|
Last Updated:
ശനി, 27 ഒക്‌ടോബര്‍ 2018 (18:12 IST)
സ്വാമി സന്ദീപാനന്ദഗിരി ഒരു കാപട്യക്കാരനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനെതിരെ നടന്ന അതിക്രമം ആസൂത്രണം ചെയ്ത നാടകമാണ്.
പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിൽ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരുമെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി.
സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-
ഒന്നാമത്തെ കാര്യം സന്ദീപാനന്ദൻ സ്വാമിയല്ല. വെറും ഒരു കാപട്യക്കാരൻ. അയാൾ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇന്ന് നടന്നത്. സി. സി. ടി. വി എന്തിന് ഓഫ് ചെയ്തുവെച്ചു? ഇൻഷൂറൻസ് അടയ്ക്കാത്ത കാർ എന്തുകൊണ്ട് കത്തിയില്ല? ജീവനക്കാരനെ എന്തിന് ഒഴിവാക്കി? എട്ടുമാസമായി വരാത്തിടത്ത് ഇന്ന് എങ്ങനെ എത്തി? എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി? എല്ലാം ദുരൂഹമാണ്. അമിത് ഷാ കേരളത്തിൽ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരും. പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണിത്. എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയി.