ആയുധധാരികളായ അക്രമികൾ കൊള്ളയടിച്ചത് ഒരു കോടിരൂപയുടെ സിഗരറ്റ്

Sumeesh| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (15:53 IST)
മുംബൈ: മുംബൈ അഹമ്മദാബാദ് ഹൈവേയിൽ‌വച്ച് ആയുധധാരികളായ അക്രമികൾ ട്രക്ക് തട്ടിയെടുത്ത് കൊള്ളയടിച്ചത് ഒരു കോടി രൂപയുടെ സിഗരറ്റ്. താനെയിൽ നിന്നും ജെയ്‌പൂരിലേക്ക് സിഗരറ്റ് കൊണ്ടുപോവുകയായിരുന്ന ട്രക്കാണ് അക്രമികൾ തട്ടിയെടുത്തത്.

ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തിൽ നിന്നും താഴെയിറക്കി സമീപത്തുള്ള വനത്തിലേക്ക് കൊണ്ടുപോവുകയും കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ലോറിയുഅമായി അക്രമി സഘം കടന്നു. ഡ്രൈവര്‍ ചന്‍ചല്‍ ഷായാണ് മനോരാർ പൊലീസിൽ പരാതിപ്പെട്ടത്. മധ്യപ്രദേശിലെ ലാൽബാഗിൽ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് കൊള്ളക്ക് പിന്നിൽ എന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :