1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Govt extends last date for filling ITR

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി

ആദായനികുതി
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ സെപ്തംബർ 31നകം റിട്ടേൺ സമർപ്പിക്കണം എന്നായിരുന്നു സർക്കാർ അറിയിച്ചത്.
 
2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. എന്നാൽ പുതിയ ടാക്സ് പോർട്ടൽ അവതരിപ്പിച്ചതിന് പിന്നാലെ നിരവധി കോണിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിയതീ നീട്ടി നൽകിയതെന്നും സൂചനയുണ്ട്.
അടുത്ത ലേഖനം
ഭീകരതയുടെ താവളമായി അഫ്‌ഗാൻ മാറരുത്, സർക്കാർ രൂപികരണം സമധാനപരമാകണം: ബ്രിക്‌സ് പ്രമേയം