അനുബന്ധ വാര്‍ത്തകള്‍
- ഏഴുവർഷത്തിന് ശേഷം ശ്രീശാന്ത് കളിക്കളത്തിലേയ്ക്ക്: തിരിച്ചുവരവ് കെസിഎ ടൈഗേഴ്സിലൂടെ
- ഏകദിനത്തിൽ രോഹിതിന് പകരം ഓപ്പണറായി ഇറങ്ങുമോ ? കെഎൽ രാഹുലിന്റെ മറുപടി ഇങ്ങനെ !
- റോഡുകൾ മണ്ണിട്ടുമൂടി, അതിർത്തി അടച്ചു, മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി; കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയാൻ വമ്പൻ സന്നാഹങ്ങൾ, വീഡിയോ
- ബിപിസിഎൽ സ്വകാര്യവത്കരണം: ഭാരത് ഗ്യാസിന്റെ എൽപിജി ഉപയോക്താക്കളെ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും
- മകനെ രക്ഷിതാക്കൾക്കൊപ്പമാക്കി കാമുകനൊപ്പം പോയി, ഗർഭിണിയായ കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി
ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഫീസ് ? വിശദീകരണവുമായി ഗൂഗിൾ
ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകൾക്ക് ഇന്ത്യയിൽ ഫീസ് നൽകേണ്ടതില്ലെന്ന് ഗൂഗിൾ. ഇന്ത്യയിൽ ഗൂഗിൾ പേ സേവനങ്ങൾ സൗജന്യമായി തുടരും എന്നും ഗൂഗിൾ വ്യക്തമാക്കി. ഗൂഗിൾ പേയിൽ പണം അയയ്ക്കുന്നതിന് ഇനി മുതൽ നിശ്ചിത ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് 1.5 ശതമാനം ചാർജ് ഈടാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പണമിടപാടുകൾക്ക് അമേരിക്കയിലെ ഉപയോക്താക്കളിൽനിന്നുമാണ് ഫീസ് ഈടാക്കുന്നത്. ചാർജുകൾ അമേരിക്കയിൽ മാത്രമാണ് ബാധകം. ഇന്ത്യയിലെ സേവനങ്ങൾക്ക് ഇത് തടസമാകില്ലെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു. അടുത്ത വർഷം മുതൽ ഗൂഗിൾ പേയുടെ വെബ് സേവനം ലഭ്യമാകില്ല എന്ന് ഗൂഗിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ആപ്പിൽ കൂടുതൽ പരിഷ്കാരങ്ങളും പ്രതീക്ഷിയ്ക്കാം.