1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Facebook to earn from Whats app

അങ്ങനെ വാട്ട്‌സ് ആപ്പിൽ അതും സംഭവിക്കുന്നു !

വാർത്ത
വാട്ട്‌സ് ആപ്പിലൂടെ വരുമാനം കണ്ടെത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ഫെയ്സ്ബുക്ക്. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളിലൂടെ പരസ്യങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കും എന്ന് വാട്ട്‌സ് ആപ്പ് മൊബൈല്‍ മെസേജിങ് സേവനത്തിന്റെ വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയൽസൺ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം മുതൽ വാട്ട്‌സ് ആപ്പ് സ്റ്റേറ്റസിൽ പരസ്യം എത്തും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
'വാട്ട്‌സ് ആപ്പ് സ്റ്റാറ്റസില്‍ ഞങ്ങള്‍ പരസ്യം കൊണ്ടുവരാൻ പോവുകയാണ്. വാട്ട്‌സ് ആപ്പില്‍ നിന്നുള്ള കമ്പനിയുടെ പ്രഥമ വരുമാനമാര്‍ഗം അതായിരിക്കും ഇതുവഴി വ്യവസായ സ്ഥാപനങ്ങള്‍ക്ക് വാട്ട്‌സ് ആപ്പിലൂടെ ആളുകളിലേക്ക് എത്തിച്ചേരാൻ സാധിക്കും' എന്നായിരുന്നു ക്രിസ് ഡാനിയൽ‌സ് വ്യക്തമാക്കിയത്..
 
ആഗോള തലത്തില്‍ 150 കോടി ഉപയോക്താക്കളാണ് വാട്ട്‌സ് ആപ്പിനുള്ളത്. അതില്‍ 25 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ നിന്നാണ്. വാട്ട്‌സ്ആപ്പിനെ കച്ചവട വൽക്കരിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ചാണ് വാട്ട്‌സ്ആപ്പിന്റെ സ്ഥാപകര്‍ കമ്പനിയിൽ നിന്നും രാജിവച്ചത് എന്ന് നേരത്തെ തന്നെ വിവാദം ഉയർന്നിരുന്നു
അടുത്ത ലേഖനം
വിമാനത്തില്‍ വെച്ച് 15 കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; യുഎസ് കോടീശ്വരന് തടവ് ശിക്ഷ