ഭൂമിയോട് ഏറ്റവും അടുത്തുള്ള ബ്ലാക്ക്‌ഹോൾ കണ്ടെത്തി

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Updated: ഞായര്‍, 25 ഏപ്രില്‍ 2021 (18:24 IST)
ഭൂമിയോട് ഏറ്റവും അടുത്തുള്ള തമോഗർത്തം കണ്ടെത്തി ഗവേഷകർ. ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെയാണ് യൂണികോൺ എന്ന് പേരിട്ടിരിക്കുന്ന തമോഗർത്തമുള്ളത്.

കണ്ടെത്തൽ പ്രകാരം സൂര്യന്റെ മാസിന്റെ മൂന്നിരട്ടി ആണ് ഇതിന്റെ വലിപ്പം. വലിപ്പത്തില്‍ അപൂര്‍വമാണ് ഇതെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. പക്ഷേ ഇത് ഭൂമിയോടുള്ള സാമീപ്യമാണ് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുന്നത്.അടുത്ത കാലത്തായി ചെറിയ തമോദ്വാരങ്ങള്‍ കണ്ടെത്തുന്നതിനു കൂടുതല്‍ വലിയ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. പദ്ധതിയനുസരിച്ച് കൂടുതൽ തമോദ്വാരങ്ങള്‍ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :