ലൈവിനിടെ ഭൂമികുലുക്കം; കൂസലില്ലാതെ ചർച്ച തുടർന്ന് രാഹുൽ ഗാന്ധി, വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 13 ഫെബ്രുവരി 2021 (11:21 IST)
ഡൽഹി: ഉത്തരേന്ത്യയുടെ പലഭാഗത്തും കഴിഞ്ഞ ദിവസം ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിൽനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ലൈവ് ചാറ്റിലായിരുന്നു. ചാറ്റിനിടെ ഭൂകമ്പം ഉണ്ടായിട്ടും ഒന്നും കൂസാതെ ചർച്ച തുടരുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി ലൈവ് ചാറ്റ് നടത്തുന്നതിനിടെയായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്. 'ഇവിടെ ഒരു ഭൂകമ്പം ഉണ്ടായി എന്നു തോന്നുന്നു. എന്റെ മുറിയാകെ വിറയ്ക്കുകയാണ്' എന്ന് രാഹുൽ ഗാന്ധി ചാറ്റിൽ പറയുന്നുണ്ട്. ഇതിന് പിന്നലെ ഒന്ന് ചിരിച്ച് അദ്ദേഹം ചർച്ചയിലേയ്ക്ക് മടങ്ങിപ്പോകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :