അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (20:39 IST)
കൊവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായാണ് രാജ്യത്ത് ബാധിച്ചിരിക്കുന്നത്. ദിവസങ്ങളായി രണ്ട് ലക്ഷത്തിലേറെ പ്രതിദിന രോഗികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇപ്പോളിതാ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം
കങ്കണ റണൗട്ട്.
വൈറസ് മനുഷ്യരെ കൊല്ലുന്നുണ്ടാകാം എന്നാല്‍ ഭൂമിയുടെ മുറിവുകള്‍ ഉണങ്ങി കൊണ്ടിരിക്കുകയാണ് എന്നാണ് നടി കങ്കണ റണൗട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച വൈറസുന്റെ വകഭേദം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.