അനുബന്ധ വാര്‍ത്തകള്‍
- എംജി ഗ്ലോസ്റ്റർ ഉടൻ വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ !
- ആട്ടിടയന് കൊവിഡ്: ആടുകളെ നിരീക്ഷണത്തിലാക്കി
- 'രോഹിത് ശർമ്മ ആ ഇതിഹാസ താരത്തെപ്പോലെ'
- കേരളത്തിൽനിന്നുമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡാർക് നെറ്റിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
- ആയുധ സന്നാഹങ്ങളുമായി ചൈനീസ് സേന നദിക്കരയിൽ, ഗൽവാൻ താഴ്വരയിൽ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ
1 ടിബി ശേഷി, സെക്കൻഡിൽ 150 എംബി വേഗത, അതിവേഗ പെൻഡ്രൈവ് പുറത്തിറക്കി സാൻഡിസ്ക്
ഒരു ടെറാബൈറ്റ് സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി ടൈപ്പ് സി സ്മാര്‍ട്ട്‌ഫോണ്‍ പെന്‍ഡ്രൈവ് പുറത്തിറക്കി സാൻഡിസ്ക്. സെക്കന്‍ഡില്‍ 150 എംബിയാണ് ഈ പെൻഡ്രൈവിന്റെ വേഗത. 13,259 രൂപയാണ് അതിവേഗ പെൻഡ്രൈവിന് വില. സ്മാർട്ട്ഫോൺ, ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ എന്നിവയിൽ ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ഡിസൈനിലുള്ളതാണ് പെൻഡ്രൈവ്.
സാന്‍ഡിസ്‌ക് മെമ്മറി സോണ്‍ ആപ്പ് പ്രീലോഡ് ചെയ്തിട്ടുള്ളതാണ് പെന്‍ഡ്രൈവ്. അതിനാൽ ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വിവിധ ഡിവൈസുകളെ തിരിച്ചടിയാൻ പെൻഡ്രൈവിനാകും. ഫോട്ടോ, വീഡിയോ, കോണ്‍ടാക്‌സ്, സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങിയവയുടെ ബാക്കക്കയ്പ്പ് ചെയ്യാൻ പെൻഡ്രൈവിന് സാധിയ്ക്കും. ജൂലായ് നാലുമുതല്‍ പെന്‍ഡ്രൈവ് ആമസോണില്‍ വിൽപ്പനയ്ക്കെത്തും.