അനുബന്ധ വാര്ത്തകള്
- ആട്ടിടയന് കൊവിഡ്: ആടുകളെ നിരീക്ഷണത്തിലാക്കി
- 'രോഹിത് ശർമ്മ ആ ഇതിഹാസ താരത്തെപ്പോലെ'
- കേരളത്തിൽനിന്നുമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡാർക് നെറ്റിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
- ആയുധ സന്നാഹങ്ങളുമായി ചൈനീസ് സേന നദിക്കരയിൽ, ഗൽവാൻ താഴ്വരയിൽ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ
- കറാച്ചിയ്ക്ക് സമാനമായ ആക്രമണം നടത്തും, താജ് ഹോട്ടലിന് ഭീകരാക്രമണ ഭീഷണി
എംജി ഗ്ലോസ്റ്റർ ഉടൻ വിപണിയിലേക്ക് എന്ന് റിപ്പോർട്ടുകൾ !
ഹെക്ടർ സെവൻ സീറ്റർ പതിപ്പ് ഹെക്ടർ പ്ലസിന് പിന്നാലെ തന്നെ ഗ്ലോസ്റ്ററിനെയും വിപണിയിലെത്തിയ്ക്കാൻ ഒരുങ്ങി മോറിസ് ഗ്യാരേജെസ്. ഹെക്റ്റർ പ്ലസ് അധികം വൈകാതെ തന്നെ വിപണിയിലെത്തും. വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെ തന്നെ ഗ്ലോസ്റ്ററും വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി ഓട്ടോ എക്സ്‌പോയിൽ എംജി വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു. ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററാണ് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി 90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.