ബാലരതി സൈറ്റുകള്‍ കണ്ട 20 മലയാളികള്‍ കുടുങ്ങി!

കൊച്ചി| WEBDUNIA|
PRO
PRO
അശ്ലീല വെബ്സൈറ്റുകള്‍ കാണുന്നവര്‍ ജാഗ്രതൈ. അവയില്‍ ‘ബാലരതി’ സൈറ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കുടുങ്ങുമെന്നുറപ്പ്. ബാലരതി സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവരെ പിടികൂടാന്‍ സി ബി ഐയും ഇന്‍റര്‍പോളും സൈബര്‍ പൊലീസും കൈകോര്‍ത്തിരിക്കുകയാണ്. സ്ഥിരമായി ബാലരതി സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന 20 മലയാളികള്‍ക്കെതിരെ ഇന്‍റര്‍പോള്‍ കേസെടുത്തതായാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

“ബാലരതി സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന 20 മലയാളികളുടെ വിവരങ്ങള്‍ ഇന്‍റര്‍പോള്‍ ഞങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്” - കൊച്ചിയിലെ സൈബര്‍ ക്രൈം സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറേ മാസങ്ങളായി ബാലരതി സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ ഇന്‍റര്‍പോള്‍ നിരീക്ഷിച്ചുവരികയായിരുന്നു. സൈറ്റുകള്‍ സന്ദര്‍ശിച്ചവരുടെ പേരും ഐ പി അഡ്രസും പോസ്റ്റല്‍ വിലാസവും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇന്‍റര്‍പോള്‍ സൈബര്‍ സെല്ലിന് കൈമാറിയിരിക്കുന്നത്. “ഈ വിവരങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിവരികയാണ്. ബാലരതി വെബ്സൈറ്റുകള്‍ കാണുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അശ്ലീലസൈറ്റുകള്‍ കണ്ടവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കും” - സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും അവരെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും കേരളത്തില്‍ വ്യാപകമായി നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ സെക്സ് മാഫിയ തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ക്കെതിരെ ശക്തമായ നടപടിക്കാണ് പൊലീസ് ഒരുങ്ങുന്നത്. അശ്ലീല സൈറ്റുകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതുപോലെ തന്നെ അശ്ലീല സൈറ്റുകള്‍ കാണുന്നവരും ഇനിമുതല്‍ പിടിയിലാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :