ഐസ്ക്രീം: വി എസ് സര്‍ക്കാരിന് കോടതി വിമര്‍ശനം

കൊച്ചി| WEBDUNIA|
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭ കേസില്‍ കേരളത്തിന് പുറത്തുനിന്നുള്ള അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന് വി എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എജിയും നൂറോളം അഭിഭാഷകരും സംസ്ഥാനത്ത് ഉള്ളപ്പോള്‍ കേസുകള്‍ വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവരുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

ഇതിന്റെ ചെലവ് ആരു വഹിക്കുമെന്ന കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഐസ്ക്രീം കേസില്‍ വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിനെക്കുറിച്ചാണ് ഹൈക്കോടതി പരാമര്‍ശം.

കോഴിക്കോട് മാവൂര്‍ സ്വദേശി കോടക്കാടന്‍ മൂസാ ഹാജി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം കോടതി ചോദിച്ചത്. സര്‍ക്കാര്‍ സംവിധാനം മറികടന്ന് സ്വകാര്യ അഭിഭാഷകനില്‍ നിന്ന് ഐസ്ക്രീം കേസില്‍ വി എസ് നിയമോപദേശം നേടിയെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഈ ഇനത്തില്‍ 16 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :