ഇന്റര്‍നെറ്റ് തട്ടിപ്പ്: യുവതിയുടെ 54,000 കവര്‍ന്നു

മുംബൈ| WEBDUNIA|
PRO
PRO
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 54,000 രൂപ കൊള്ളയടിച്ചു. എച്ച് ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന കുര്‍ള സ്വദേശിനി സംഗീത ഗുപ്തയുടെ പണമാണ് നഷ്ടപ്പെട്ടത്. കൊമേഴ്ഷ്യല്‍ സൈറ്റുകളുമായി ഇടപാട് നടത്തുന്നതിനായാണ് ഈ പണം മോഷ്ടാക്കള്‍ ഉപയോഗിച്ചത്.

എച്ച് ഡി എഫ് സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. എ ടി എമ്മില്‍ നിന്ന് പണം പിന്‍‌വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് കാശ് നഷ്ടപ്പെട്ട വിവരം സംഗീത അറിഞ്ഞത്. എ ടി എം തകരാറായതാണ് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബാങ്കില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.

കുര്‍ള പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :