പാമൊലിന്‍: ഉമ്മന്‍‌ചാണ്ടിക്ക് താല്‍ക്കാലിക ആശ്വാസം

കൊച്ചി| WEBDUNIA|
PRO
PRO
പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇനിയൊരു അന്വേഷണത്തിന്‌ പ്രസക്തിയില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണവും കോടതി നിരീക്ഷണവും ആവശ്യപ്പെട്ട്‌ മുന്‍ എംഎല്‍എയും മുന്‍ സിവില്‍ സപ്ലൈസ്‌ ഡയറക്ടറുമായ അല്‍ഫോന്‍സ്‌ കണ്ണന്താനം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

കേസില്‍ ഇതിനോടകം രണ്ട് തവണ കുറ്റപത്രം നല്‍കിയിരുന്നു. ഇതില്‍ രണ്ടിലും ഉമ്മന്‍‌ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എല്ലാ മന്ത്രിമാര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും ധനകാര്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ്‌ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ തിരുവനന്തപുരം വിജലന്‍സ്‌ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നീളുന്നത് തന്റെ ഉദ്യോഗക്കയറ്റത്തെ ബാധിക്കുമെന്നാണ് അഞ്ചാം പ്രതിയായ ജിജി തോംസണ്‍ കോടതിയെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :