1. ആത്മീയം
  2. വിശ്വസിച്ചാലും ഇല്ലെങ്കിലും
  3. വിശ്വസിക്കാമോ
  4. Vaasthu Rituals Malayalam

വാസ്തുപ്രകാരം സമ്പത്ത് വര്‍ധിപ്പിക്കാം!

Vaasthu
സമ്പത്ത് വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വാസ്തുവില്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. ഇതില്‍ ഏറ്റവും സിമ്പിളായ ഒരു മാര്‍ഗമാണ് കണ്ണാടി സ്ഥാപിക്കുക എന്നത്. എന്നാല്‍ വീട്ടില്‍ കണ്ണാടി സ്ഥാപിക്കുഇന്നതിനെ അത്ര നിസാരമായി കാണരുത്. ഊര്‍ജ്ജത്തെ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള വസ്തുവാണ് കണ്ണാടി. ഏത് എനര്‍ജിയെയും കണ്ണാടി പ്രതിഫലിപ്പിക്കും. അതിനാല്‍ കണ്ണാടി വക്കാവുന്നതും പാടില്ലാത്തതുമായ ഇടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം.
 
ധനം വര്‍ധിപ്പിക്കുന്നതിനായി പണം സുക്ഷിച്ചിരിക്കുന്ന അലമാരയുടെ എതിര്‍വഷത്ത് കണ്ണാടി സ്ഥാപിക്കുന്നതിലൂടെ സാധിക്കും എന്നാണ് വാസ്തുവില്‍ പറയുന്നത്. വീടിന്റെ പ്രധാന കവാടത്തിന് നേര്‍ എതിര്‍ ദിശയില്‍ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത് ഈയിടങ്ങളില്‍ അലങ്കാര വസ്തുക്കളില്‍ സ്ഥാപിയ്ക്കാറുള്ള തരത്തില്‍ ചെറിയ കണ്ണാടിയോ പ്രതിഫലനമുണ്ടാക്കുന്ന മറ്റു വസ്തുക്കളോ വയ്ക്കാന്‍ പാടില്ല. വടക്കുകിഴക്ക് ദിശയില്‍ തറയില്‍ നിന്നും 5 അടി ഉയരത്തിലാണ് കണ്ണാടികള്‍ സ്ഥാപിക്കേണ്ടത്. ദീര്‍ഘ ചതുരാകൃതിയിലുള്ള കണ്ണാടികളാണ് വീടുകളില്‍ സ്ഥാപിക്കാന്‍ ഉത്തമം
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇവര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് കൂടുതലായിരിക്കും