പൈശാചിക ശക്തികള്‍ മനുഷ്യരെ ബാധിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അങ്ങനെ ബാധിച്ചാല്‍ തന്നെ ഏതെങ്കിലും ക്ഷേത്രത്തിലോ പുണ്യകേന്ദ്രങ്ങളിലോ പോയാല്‍ അത് പരിഹരിക്കാനാകുമെന്ന് വിശ്വസിക്കുന്നുണ്ടോ ?
കാളി മസ്ജിദ് എന്ന പേരിലുള്ള ഈ സ്ഥലത്ത് എല്ലാ വ്യാഴാഴ്ചയും പൈശാചിക ശക്തികളില്‍ നിന്ന് മോചനം തേടി ഭക്തര്‍ എത്തുന്നു. കാളിമസ്ജിദ്, അജ്ഞാതനായ ഒരു ആത്മീയ ഗുരുവിന്റെ പേരിലുള്ള പുണ്യസ്ഥലമാണ്. മധ്യപ്രദേശിലെ ദേവാസിലെ ശ്മശാനത്തിന്റെ സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രേതബാധ പോലുള്ള ഉപദ്രവങ്ങളുള്ളവര് ആത്മീയ ഗുരുവിന്റെ ശവകുടീരത്തിലെത്തി അനുഗ്രഹം വാങ്ങുന്നു.
ഈ ശവകുടീരത്തിന്റെ ചരിത്രം സംബന്ധിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. ശവകുടീരത്തിന് 1100 വര്‍ഷം പഴക്കമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് 101 വര്‍ഷത്തെ പഴക്കമാണുളളതെന്നാണ്. അതുപോലെ എപ്പോള്‍ മുതലാണ് ബാധോപദ്രവം ഒഴിപ്പിക്കാന്‍ ഇവിടെ ആള്ക്കാര് എത്താന്‍ തുടങ്ങിയതെന്നത് സംബന്ധിച്ചും ആര്‍ക്കും അറിവൊന്നുമില്ല.
ഈ സ്ഥലത്തെ കുറിച്ച് വളരെ പ്രസിദ്ധമായ നിരവധി കഥകളുണ്ട്. അതിലൊന്ന് ഈ കാളി മസ്ജിദിനു സമീപത്തു കൂടി നാഗ്ധാം എന്നൊരു നദി ഒഴികിയിരുന്നു എനാണ് തദ്ദേശ വാസികളുടെ അഭിപ്രായം.
തിരുവനന്തപുരം|
WEBDUNIA|
പൈശാചിക ശക്തികള്‍ മനുഷ്യരെ ബാധിക്കുമോ?
ഒരു ഫാക്ടറിയിലെ 3500 ജീവനക്കാരെ ഭയപ്പെടുത്തുന്ന പ്രേതങ്ങള്‍; രഹസ്യം കണ്ടെത്താന്‍ ശ്രമിച്ച് മനശാസ്ത്രജ്ഞര്‍-അടുത്തപേജ്