കുണ്ടറ കൊലപാതകം: പ്രതി പിടിയില്‍

കൊല്ലം: | WEBDUNIA|
PRO
PRO
കുണ്ടറ മുളവന കോട്ടപ്പുറം എംവി സദനില്‍ വര്‍ഗീസിന്‍റെ ഭാര്യ ആലീസിന്റെ ( 57) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍. പാരിപ്പള്ളി പാമ്പുറം സ്വദേശി ഗിരീഷ് കുമാര്‍( 41) ആണു പിടിയിലായത്.

ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്‍റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശേഷം ഇവരെ മാനഭംഗപ്പെടുത്തുകയും പിന്നീട് വധിക്കുകയുമാണുണ്ടായത്. ജയിലില്‍ നിന്ന് ഏതാനും ആഴ്ചകള്‍ മുമ്പ് മാത്രം മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണു ഗിരീഷ് ഈ കൊല നടത്തിയത്.

ജയിലില്‍ സഹതടവുകാരില്‍ നിന്നാണു ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെയും കുറിച്ച് ഗിരീഷ് അറിഞ്ഞത്. ഗിരീഷ് ഇവിടെയെത്തിയപ്പോള്‍ കുളികഴിഞ്ഞെത്തിയ ആലീസിനെ ഉപദ്രവിക്കുകയും ആഭരണവും മറ്റും കവര്‍ന്ന ശേഷം അവരെ മാനഭംഗപ്പെടുത്തുകയുമാണുണ്ടായത്.

എന്നാല്‍ ആലീസ് ശബ്ദം വച്ച് ആളുകളെ കൂട്ടുമെന്നായപ്പോഴാണ്‌ ഗിരീഷ് ആലീസിനെ വധിച്ചത്. പിന്നീട് കണ്ണനല്ലൂരിലെത്തി ആഭരണങ്ങള്‍ വില്‍പ്പന നടത്തിയശേഷം പല സ്ഥലങ്ങളിലും കറങ്ങിയ ശേഷം പാരിപ്പള്ളി, പരവൂര്‍ പ്രദേശങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ ഗിരീഷിനെ കണ്ട് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം സംബന്ധിച്ച വിവരം അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :