ജോസ് തെറ്റയിലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തി. തെറ്റയിലിന്റെ അങ്കമാലിയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. തെറ്റയിലിനെതിരെ ലൈംഗികരോപണം നടത്തിയ യുവതിയുടെ പരാമര്‍ശത്തിലാണ് ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തിയത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘം തെറ്റയിലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. പിന്നീട് തെറ്റയിലിന്റെ അനുജനെത്തി വീട് തുറന്നു കൊടുക്കുകയായിരുന്നു.15 മിനിറ്റ് മാത്രമെ പരിശോധന നടത്തിയുള്ളൂ. പരിശോധനയില്‍ എന്തെങ്കിലും പിടിച്ചെടുത്തിട്ടുണ്ടോ എന്നു വ്യക്‌തമാക്കിയില്ല.