2021 ഐപിഎലിൽ ധോണി 400 റൺസടിയ്ക്കും; പക്ഷേ ഇക്കാര്യങ്ങൾ ചെയ്യണം: ഗവാസ്കർ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2020 (13:02 IST)
ദുബായ്: 13 ആം സീസണിന്റെ തന്നെ ഏറ്റവും വലിയ പ്രത്യേകത ഏറെ നാൾ ക്രിക്കറ്റിൽനിന്നും അകന്നുനിൽക്കുകയും പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിയ്ക്കൽ പ്രഖ്യാപിയ്കുകയും ചെയ്ത ധോണി കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തുന്നു എന്നാതായിരുന്നു. എന്നൽ പിന്നീട് ആ ചർച്ച ഫോം നഷ്ടമായ ധോണിയെക്കുറിച്ചായി. ഈ ഐപിഎല്ലിന് ശേഷം ധോണി ഐപിഎല്ലിൽനിന്നും വിരമിയ്ക്കുമോ എന്ന് ആരാധകരിൽ ആശങ്ക ഉണ്ടായിന്നു. എന്നാൽ 2021 ഐപിഎലിൽ താനുണ്ടാകും എൻ ധോണി തന്നെ പ്രഖ്യാപിച്ചു.


ഇപ്പോഴിതാ ഫോം വീണ്ടെടുക്കാൻ ധോണിയ്ക്ക് ഉപദേശവുമായി രഗത്തെത്തിയിരിയ്ക്കുകയാണ് സുനിൽ ഗവാസ്കർ. ഫോം വീണ്ടെടുക്കുന്നതിന് നെറ്റ്സിലെ പരിശീലനം മാത്രം പോര കുടുതൽ മത്സരങ്ങൾ ധോണി കളിയ്ക്കണം എന്ന് പറയുന്നു. അടുത്ത ഐപിഎലിലും കളിയ്ക്കും എന്ന് ധോണി പറഞ്ഞപ്പോൾ വലിയ സതോഷം തോന്നി. ധോണിയുടെ കളി കാണുന്നത് തന്നെ മികച്ച അനുഭവമാണ്. ക്രിക്കറ്റിൽ തികച്ചും വ്യത്യസ്തമായ രീതികളുള്ള താരമാണ് അദ്ദേഹം.


നെറ്റ്സിൽ പരിശീലനം നടത്തുന്നത് നല്ലതാണ്. പക്ഷേ ധോണി ആഭ്യന്തര മത്സരങ്ങൾ കൂടുതലായി കളിയ്ക്കണം. ടൂർണമെന്റുകൾ കളിയ്ക്കുക എന്നത് ഫോം വീണ്ടെടുക്കുന്നതിൽ ഏറെ പ്രധാനമാണ്. അടുത്ത സീസണിൽ ധോണി 400 റൺസ് അടിയ്കും എന്ന് ഉറപ്പാണ്. അതിന് പക്ഷേ ധോണി ആഭ്യന്തര മത്സരങ്ങൾ കളിയ്ക്കണം. പ്രായം വർധിയ്ക്കുമ്പോൾ ടൈമിങ്ങിൽ പ്രശ്നം ഉണ്ടാകും ഇത് പരിഹരിയ്ക്കാൻ ആഭ്യന്തര മത്സരങ്ങൾ കളിയ്ക്കുന്നത് സഹായിയ്ക്കും. കളിക്കുന്തോറും ധോണി കരുത്തനായി വരും എന്നും ഗവാസ്കർ പറഞ്ഞു.\



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :