1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. This is not last series of dhoni CSK

ഇത് ധോണിയുടെ അവസാന ഐപിഎൽ അല്ല, വ്യക്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്

ധോനി
പതിനാലാമത് ഐപിഎൽ സീസൺ ധോനിയുടെ അവസാന ഐപിഎൽ സീസണാകുമെന്ന് കരുതുന്നില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥൻ. അതേസമയം ധോനിക്ക് പകരക്കാരനെ തേടുന്നില്ലെന്നും കാശി വിശ്വനാഥൻ പറഞ്ഞു.
 
2020ലെ ഐപിഎൽ സീസൺ ധോനിയുടെ അവസാന സീസൺ ആയിരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിൽ ഇത് തന്റെ അവസാന മത്സരമല്ലെന്ന് ധോനി വ്യക്തമാക്കി. ഇതോടെ ഈ വർഷം ധോനി ഐപിഎൽ ഉപേക്ഷിക്കുമെന്ന അഭൂഹങ്ങൾ ശക്തമാവുകയായിരുന്നു. കഴിഞ്ഞ സീസണിൽ മികവ് പുലർത്താനാവാത്ത താരം ഇത്തവണയും പരാജയപ്പെടുകയാണെങ്കിൽ ധോനിക്ക് മുകളിലുള്ള സമ്മർദ്ദം കൂടുതൽ ശക്തമാകും.
 
About Writer
അഭിറാം മനോഹർ