ലേലത്തിൽ ഉയർന്ന തുക ലഭിച്ചതിൽ അത്ഭുതം തോന്നിയില്ല, അതിന് കാരണമുണ്ട്: മാക്‌സ്‌വെൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (19:59 IST)
താരലേലത്തിൽ തനിക്ക് ഉയർന്ന തുക ലഭിച്ചതിൽ അത്ഭുതം തോന്നിയില്ലെന്ന് ഓസീസ് ഗ്ലെൻ മാക്‌സ്‌വെൽ. ടീമുകൾക്ക് മധ്യനിരയിൽ കളിക്കുന്ന ഓൾറൗണ്ടറെ ആവശ്യമുണ്ടായിരുന്നു. അതിനാലാണ് തന്നെ ലേലത്തിൽ പരിഗണിച്ചെതെന്നും മാക്‌സ്വെൽ പറഞ്ഞു.

14.25 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഇത്തവണ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ചെന്നൈയിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ടൂർണമെന്റിലെ ആദ്യമത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :