50 കളിക്കാർ നിങ്ങൾക്കുണ്ടാകും, എന്നാൽ റിഷഭ് പന്തിനെ പോലെ കളിയുടെ ഗതി മാറ്റാൻ മറ്റാർക്കുമാവില്ല: കമ്മിൻസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (21:12 IST)
ഡൽഹി ക്യാപ്പിറ്റൽസ് നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസീസ് പേസർ പാറ്റ് കമ്മിൻസ്. 50 കളിക്കാർ നിങ്ങൾക്കുണ്ടെങ്കിലും പന്തിനെ പോലെ കളിയുടെ ഗതി തിരിക്കാൻ അവർക്കാർക്കും ആവില്ലെന്ന് കമ്മിൻസ് പറഞ്ഞു.

കാണുമ്പോൾ വെൽഡൺ എന്ന് പറയാൻ തോന്നുന്ന പ്രകടനമാണ് പന്തിന്റേത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി ആരെങ്കിലും കളിക്കുമ്പോൾ ആസ്വദിക്കാൻ തോന്നും.അവർക്ക് ഭയമില്ല. അവർ കളിക്കുന്നത് കാണുമ്പോൾ അതുപോലെ കളിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നും പന്ത് അത്തരത്തിലുള്ള കളിക്കാരനാണ് കമ്മിൻസ് പറഞ്ഞു. ഇതിന് മുൻപും കമ്മിൻസ് പന്തിനെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :