ഐപിഎൽ പോരാട്ടങ്ങൾക്ക് ഇന്ന് തിരി‌തെളിയുന്നു, ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

അഭിറാം മനോഹർ| Last Updated: വെള്ളി, 9 ഏപ്രില്‍ 2021 (13:17 IST)
പതിനാലാമത് ഐപിഎൽ സീസൺ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്കിൽ വൈകീട്ട് 7:30നാണ് മത്സരം.

പതിമൂന്നാം ഐപിഎൽ അവസാനിച്ച് അഞ്ച്മാസങ്ങൾ മാത്രം പിന്നിടുമ്പോളാണ് അടുത്ത സീസൺ ആരംഭിക്കുന്നത്. മത്സരത്തിൽ മുംബൈക്കാണ് മുൻതൂക്കം. ഇഷാൻ കിഷനും സൂര്യകുമാറും ഹാർദ്ദിക്കും പൊള്ളാർഡും അടങ്ങുന്ന ബാറ്റിങ് നിര ഏത് ടീമിനും തലവേദനയാണ്. ബോൾട്ടും ബു‌മ്രയും അടങ്ങുന്ന പേസ് നിരയും മുംബൈക്കുണ്ട്.

അതേസമയം ബാംഗ്ലൂരിനായി ദേവ്‌ദത്തും കോലിയുമായിരിക്കും ഓപ്പൺ ചെയ്യുക. സിറാജും ജെയ്‌ൽ ജാമിസണും അടങ്ങുന്ന പേസ് നിരയും ഇക്കുറി ശക്തമാണ്. എ‌ബി ഡിവില്ലിയേഴ്‌സും മാക്‌സ്‌വെല്ലും ബാംഗ്ലൂർ നിരയിൽ തിളങ്ങുകയാണെങ്കിൽ എതിരാളികൾക്ക് ബാംഗ്ലൂരിനെ പിടിച്ചുകെട്ടുക ഇത്തവണ എളുപ്പ‌മാവില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :