അനുബന്ധ വാര്ത്തകള്
- കഴിഞ്ഞ രണ്ടാഴ്ച്ചകാലമായി ഇന്ത്യയിലുള്ള ഓസീസ് പൗരന്മാർക്ക് വിലക്ക്, തിരികെ എത്തുന്നത് ക്രിമിനൽ കുറ്റം: കർശന നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ
- എനിക്ക് നേടാനാവാതെ പോയത് അവൻ നേടി, പൃഥ്വി ഷായെ അഭിനന്ദിച്ച് സെവാഗ്
- ഐപിഎല്ലിൽ എന്നെയാരും വാങ്ങാത്തത് നന്നായി: മാർനസ് ലബുഷെയ്ൻ
- ഈ രാത്രി സമ്മാനിക്കുന്നത് കടുത്ത വേദന, ഇങ്ങനെ ഞാൻ വാർണറെ കണ്ടിട്ടില്ല: തുറന്ന് പറഞ്ഞ് ഹൈദരാബാദ് പരിശീലകൻ
- താരങ്ങൾക്ക് പിന്നാലെ അമ്പയർമാരും, നിതിൻ മേനോനും,പോൾ റെയ്ഫലും ഐപിഎല്ലിൽ നിന്നും പിന്മാറി
മുംബൈക്കെതിരെ എന്തുകൊണ്ട് തോറ്റു? മനസ് തുറന്ന് സഞ്ജു സാംസൺ
പതിനാലാം ഐപിഎല്ലിൽ തങ്ങളുടെ നാലാം പരാജയമാണ് രാജസ്ഥാൻ റോയൽസ് മുംബൈക്കെതിരെ ഏറ്റുവാങ്ങിയത്. മത്സരത്തിൽ നല്ല തുടക്കം ലഭിച്ചെങ്കിലും സ്കോർബോർഡിൽ 171 റൺസ് ചേർക്കാനെ രാജസ്ഥാൻ ബാറ്റിങ് നിരയ്‌ക്കായിരുന്നുള്ളു. 9 പന്തുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിനാണ് മുംബൈ തകർപ്പൻ വിജയം സ്വന്തമാക്കിയത്.
ഇപ്പോളിതാ പരാജയത്തിന് പിന്നാലെ ഇതിന്റെ കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ നായകനായ സഞ്ജു സാംസൺ.മികച്ച രീതിയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും അത് മുതലാക്കാൻ പിന്നീട് വന്നവർക്ക് സാധിച്ചില്ലെന്ന് സഞ്ജു പറയുന്നു. മത്സരത്തിൽ 20-25 റൺസുകളെങ്കിലും പിന്നിലായാണ് രാജസ്ഥാൻ ബാറ്റിങ് അവസാനിച്ചത്. ബൗളർമാർ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട് എന്നാൽ അവർക്ക് പ്രതിരോധിക്കാൻ ആവശ്യമായ സ്കോർ ബാറ്റ്സ്മാന്മാർ തന്നെ നേടേണ്ടതുണ്ടെന്നും സഞ്ജു പറഞ്ഞു.