അഭിറാം മനോഹർ|
Last Modified വെള്ളി, 30 ഏപ്രില്‍ 2021 (15:58 IST)
ഇന്ത്യയിൽ രണ്ടാഴ്ച്ചകാലമായി താമസിക്കുന്ന ഓസീസ് പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിൽ വിലക്കേർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. ഇന്ത്യയിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക്
ഓസ്ട്രേലിയ കടക്കുന്നത്. ഇതോടെ ഐപിഎല്ലിന്റെ ഭാഗമായി ഇന്ത്യയിൽ തുടരുന്ന ഓസീസ് താരങ്ങൾക്ക് ഉടനെ തങ്ങളുടെ രാജ്യത്തിലേക്ക് മടങ്ങാനാവില്ല.
ഇന്ത്യയിൽ രണ്ടാഴ്‌ചയായി തുടരുന്ന ഓസ്ട്രേലിയൻ പൗരന്മാർ ഓസ്ട്രേലിയയിലേക്ക് മടങ്ങുകയാണെങ്കിൽ അവർക്കെതിരെ ക്രിമിനൽ കുറ്റം അടക്കം ചുമത്താൻ അധികാരം നൽകുന്ന നിയമമാണ് പ്രാബല്യത്തിൽ വരുന്നതെന്ന് ന്യൂസ് 9 ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു. നിയമം അടുത്ത 24 മണിക്കൂറിൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
ഇന്ത്യയിൽ രണ്ടാഴ്‌ചയായി തുടരുന്ന പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നത് നിയമപ്രകാരം 5 വർഷം വരെ തടവും 66,000 ഡോളർ പിഴയും ലഭിക്കാവുന്ന ശിക്ഷയായിരിക്കും. ഇതോടെ ഐപിഎല്ലിൽ തുടരുന്ന ഓസീസ് താരങ്ങളുടെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.