എനിക്ക് നേടാനാവാതെ പോയത് അവൻ നേടി, പൃഥ്വി ഷായെ അഭിനന്ദിച്ച് സെവാഗ്

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (12:33 IST)
ഐപിഎല്ലിൽ കൊൽക്കത്തയ്‌ക്കെതിരെ ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ ഡൽഹി താരം ഋഷഭ് പന്തിനെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. തന്റെ കാലത്ത് താൻ ഏറെ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ നേട്ടമാണ് ഷാ സ്വന്തമാക്കിയതെന്നും സെവാഗ് പറഞ്ഞു.

ആറ് പന്തും ബൗണ്ടറി കണ്ടെത്തുക എന്നത് എളുപ്പമല്ല. ആറ് ബൗണ്ടറികൾ എന്നാൽ ആറ് ഡെലിവറിയിലും ഗ്യാപ്പ് കണ്ടെത്തണം. അത് എളുപ്പമല്ല. എന്റെ കരിയറിൽ ഓപ്പൺ ചെയ്യാൻ ഇറങ്ങിയപ്പോളെല്ലാം ആറ് പന്തുകളും അടിച്ചുപരത്താൻ നോക്കിയിട്ടുണ്ട് എന്നാൽ 18-20 റൺസുകൾ മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളു. സെവാഗ് പറഞ്ഞു.

എനിക്ക് 6 ബൗണ്ടറികളൊ സിക്‌സറുകളോ നേടാനായിട്ടില്ല. അതിന് സാധിക്കണമെങ്കിൽ ടൈമിങ് കൃത്യമായിരിക്കണം. ശിവം മാവിക്കെതിരെ അണ്ടർ 19ൽ കളിച്ച ആത്മവിശ്വാസം പൃഥ്വിക്ക് ഉണ്ടാകാം. എന്നാലും പൃഥ്വി ഷാ എല്ലാ കയ്യടിയും അർഹിക്കുന്നു.ഒരു സെഞ്ചുറി കൂടി അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരം കൂടുതൽ മനോ‌ഹരമായിരുന്നേനെ. സെവാഗ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :