അനുബന്ധ വാര്‍ത്തകള്‍
- പന്തിന്റെ കാര്യം കഷ്ടത്തിൽ; പരിക്കിനെ കുറിച്ച് ഡൽഹി നായകൻ ശ്രേയസ് അയ്യർ
- ഒന്നും മറക്കരുത്: ധോണിയുടെ മോശം ഫോമിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി കിർമാനി
- ചെൽസിയേയും ആഴ്സണലിനെയും മറികടന്ന് റോയൽ ചലഞ്ചേഴ്സ്: ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്
- 40 ഓവറുകളും കൈവിട്ടു, വേഗത്തിൽ കാര്യങ്ങൾ ശരിയാക്കേണ്ടതുണ്ട്: രാജസ്ഥാൻ തോൽവിയിൽ സ്റ്റീവ് സ്മിത്
- കളിക്കാർ എല്ലായിപ്പോഴും വിജയിക്കണമെന്നില്ല, സിവയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ തുറന്നടിച്ച് പത്താൻ
മുംബൈ ജേഴ്‌സിയിൽ 150 മത്സരങ്ങൾ, കുടുംബമെന്ന് രോഹിത്
മുംബൈ ഇന്ത്യൻസ് ടീമിനെ കുടുംബമെന്ന് വിശേഷിപ്പിച്ച് രോഹിത് ശർമ്മ. ടീമിനായി ഐപിഎല്ലിൽ 150 മത്സരങ്ങൾ പൂർത്തിയാക്കിയശേഷമാണ് രോഹിത്തിന്റെ പ്രതികരണം. ടീമിനൊപ്പം യാത്രയിൽ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നവർക്കായി നന്ദി പറയുന്നുവെന്നും രോഹിത് പറഞ്ഞു.
ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെയായിരുന്നു മുംബൈ ജേഴ്‌സിയിൽ രോഹിത്തിന്റെ 150ആം മത്സരം. കളിയിൽ ഡൽഹിയെ തകർത്ത് മുംബൈ പോയിന്റ് പട്ടികയിൽ തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. ഏഴ് മത്സരങ്ങളിൽ നിന്നും 10 പോയിന്റാണ് മുംബൈക്കുള്ളത്. ഈ ജേഴ്‌സിയിൽ 150 തവണ ടീമിനെ പ്രതിനിധീകരിക്കാനായതിൽ സന്തോഷം. ഇതെന്റെ കുടുംബമാണ് എപ്പോഴും അതങ്ങനെ തന്നെ ആയിരിക്കും രോഹിത് വ്യക്തമാക്കി.