ഇഷ്ടക്കാരെ കൂടെ നിർത്തുന്നു, ധോനിയുടെ ക്യാപ്‌റ്റൻസിയിൽ ടീം മാനേജ്‌മെന്റിന് അതൃപ്‌തി, പല താരങ്ങളെയും ഒഴിവാക്കിയേക്കും

അഭിറാം മനോഹർ| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (13:15 IST)
ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്ര സിംഗ് ധോനിയുടെ നിലനിൽപ്പും ഭീഷണിയിൽ. ചെന്നൈ ടീം അധികകാലം ധോനിയെ ടീമിൽ നിലനിർത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മത്സരങ്ങൾക്കിടെ ധോനി എടുത്ത പല തീരുമാനങ്ങളോടും ടീം മാനേജ്‌മെന്റിന് എതിർപ്പുണ്ട്. ധോനിയുടെ തന്നെ ബാറ്റിങ് ഫോമും ചർച്ചയായതോടെ ധോനിക്കൊപ്പം പലരും ടീമിൽ നിന്നും തെറിച്ചേക്കുമാണ് റിപ്പോർട്ട്.

ധോണിക്ക് ടീം തിരഞ്ഞെടുപ്പില്‍ നല്‍കിയ സ്വാതന്ത്ര്യം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ധോണി തന്റെ ഇഷ്ടക്കാരെ ടീമില്‍ കൂടുതലായി കളിപ്പിച്ചതാണ് പ്രശ്‌നം. യാതൊരു ഫലവും തരാത്ത കേദാര്‍ ജാദവിനെ എട്ട് കളികളിൽ ചെന്നൈ കളിപ്പിച്ചിരുന്നു. ഡുപ്ലെസി ഫോമില്‍ കളിച്ചിട്ടും അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്ഥാനം മാറ്റി. തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങളെ ധോണി തീരെ ഉപയോഗിച്ചില്ലെന്ന വിമര്‍ശനവും ശക്തമാണ്.

ദീപക് ചഹാറിനെയും സാം കരനിനേയും ടീം നിലനിർത്തും. ബാക്കിയുള്ളറിൽ അധികവും സീനിയർ താരങ്ങളായതിനാൽ അവരെ നിലനിർത്തുന്നതിൽ സാധ്യത കുറവാണ്. അതേസമയം
ധോനിയുടെ മോശം ഫോമിനെ പറ്റിയും മാനേജ്‌മെന്റിൽ മുറുമുറുപ്പുകൾ ശക്തമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :