1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. IPL 2020: Mumbai Indians won by 57 runs

IPL 2020: ഡല്‍ഹിയെ 57 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഫൈനലില്‍

IPL 2020
ഐ പി എല്ലില്‍ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹിയെ 57 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് 200 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍‌സിന് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
 
ഡല്‍ഹി നിരയില്‍ സ്റ്റോയ്നിസ് (65), അക്‍സര്‍ പട്ടേല്‍ (42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍‌ക്യ രഹാനെ, ഡാനിയല്‍ സാംസ്, ആന്‍‌റിച്ച് നോര്‍ട്ജെ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.
 
മുംബൈക്ക് വേണ്ടി ജസ്പ്രീത് ബൂമ്ര നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
 
മുംബൈ നിരയില്‍ ക്വിന്‍റണ്‍ ഡികോക്ക് (40), സൂര്യകുമാര്‍ യാദവ് (51), ഇഷാന്‍ കിഷന്‍ (55), ഹാര്‍ദിക് പാണ്ഡ്യ (37) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്‌ചവച്ചു. 
അടുത്ത ലേഖനം
ഹിറ്റ്‌മാൻ ഡക്ക്‌മാനായി, ഒപ്പം നാണക്കേടിന്റെ ഐപിഎൽ റെക്കോർഡും