1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. He can be finisher and bowl says gautham gambhir

ആ താരം ബാംഗ്ലൂരിനെ സന്തുലിതമാക്കും; ഗംഭീർ പറയുന്നു

ഐപിഎൽ
ഇത്തവണത്തെ ഐപിഎൽ ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ക്രിസ് മോറിസ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സന്തുലിതമാക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് താരം ഗൗതം ഗംഭീർ. സ്റ്റോർ സ്പോർട്‌സിന്റെ ക്രിക്കറ്റ് കണക്‌ടഡ് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഗംഭീർ ഇങ്ങനെ അവകാശപ്പെട്ടത്.
 
ക്രിസ് മോറിസിന് ഫിനിഷർ എന്ന റോളിൽ തിളങ്ങാൻ സാധിക്കും. ഡെത്ത് ഓവറുകളിൽ മികച്ച നിലയിൽ പന്തെറിയാനും മോറിസിനാവും. ഈ സവിശേഷത ബാംഗ്ലൂരിനെ സന്തുലിതമാക്കാൻ സഹായിക്കും ഗംഭീർ പറഞ്ഞു. ഐപിഎല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുള്ള മോറിസ് 61 ഐപിഎൽ മത്സരങ്ങളിൽ നിന്നും 517 റൺസും 69 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
ഉദ്ഘാടന മത്സരത്തിൽ തന്നെ ധോണി ഡിവില്ലിയേഴ്സിനെ മറികടക്കുമോ ? ആകാംക്ഷയോടെ ആരാധകർ