അനുബന്ധ വാര്‍ത്തകള്‍
- അവനെ ഗിൽക്രിസ്റ്റ് പുകഴ്ത്തുന്നത് കേട്ടിട്ടുണ്ട്, എന്റെ ബാറ്റിങിനോട് സാമ്യം, യുവതാരത്തെ പുകഴ്ത്തി ഡിവില്ലിയേഴ്സ്
- ബുമ്ര മുതൽ ചഹാൽ വരെ, പർപ്പിൾ ക്യാപ് നേടാൻ സാധ്യതയുള്ള അഞ്ച് ബൗളർമാർ
- കോലിയല്ല ധോണി, ഐപിഎല്ലിൽ ബാംഗ്ലൂർ ബുദ്ധിമുട്ടുന്നതിന്റെ കാരണം വ്യക്തമാക്കി ഗംഭീർ
- ആ താരം ഡിവില്ലിയേഴ്സിനെ പോലെ: ഗംഭീർ
- ഇത്തവണ ഐപിഎല്ലിൽ തിളങ്ങുന്നത് ആ ടീം: ഡേവ് വാട്മോർ പറയുന്നു
റസ്സലിനെതിരെ നെറ്റ്‌സിൽ ബൗൾ ചെയ്യാൻ ഭയം, വെളിപ്പെടുത്തി ടീമംഗം
ഐപിഎല്ലിലെ പുതിയ സീസണിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പർ താരമായ ആന്ദ്രേ റസ്സൽ.ഇടിവെട്ട് ബാറ്റിങിലൂടെ ആരാധകരുടെ മനം കവർന്ന താരം ബൗളർമാരുടെ പേടി സ്വപ്‌നമാണ്. ഇപ്പോളിതാ ആന്ദ്രേ റസ്സലിനെതിരെ നെറ്റ്‌സിൽ പന്തെറിയാൻ ഭയമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗമായ ഇന്ത്യൻ താരം.
ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ കുൽദീപ് യാദവാണ് റസ്സലിനെതിരെ തനിക്ക് ബൗൾ ചെയ്യാൻ ഭയമാണെന്ന് വെളിപ്പെടുത്തിയത്. റസ്സലിന്റെ വമ്പൻ ഷോട്ടുകൾ ഭയപ്പെടുത്തുന്നതാണ്. റസ്സലിനെതിരെ പന്തെറിയുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അത് അനുഭവസമ്പത്ത് നൽകും. വമ്പനടിക്കാരായ ബാറ്റ്സ്മാന്മാർക്കെതിരെ എങ്ങനെ ബൗൾ ചെയ്യണമെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും കുൽദീപ് പറഞ്ഞു.