അവനെ ഗിൽക്രിസ്റ്റ് പുകഴ്‌ത്തുന്നത് കേട്ടിട്ടുണ്ട്, എന്റെ ബാറ്റിങിനോട് സാമ്യം, യുവതാരത്തെ പുകഴ്‌ത്തി ഡിവില്ലിയേഴ്‌സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:00 IST)
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവതാരം ജോഷ് ഫിലിപ്പിനെ പ്രശംസകൊണ്ട് മൂടി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ഇതിഹാസം എ‌ബി ‌ഡിവില്ലിയേഴ്‌സ്. കരിയറിന്റെ തുടക്കകാലത്ത് താൻ ബാറ്റ് ചെയ്‌തിരുന്നത് പോലെയാണ് ജോഷ് ഫിലിപ്പ് കളിക്കുന്നതെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ജോഷിനെ പറ്റി ഗിൽക്രിസ്റ്റ് നല്ലത് പറയുന്നത് മുൻപ് കേട്ടിട്ടുള്ളതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ന്യൂ ബോളിൽ മികവ് കാണിക്കാനുള്ള കരുത്ത് ജോസ്ഹിനുണ്ട്. ഈ സീസണിൽ ലോകോത്തര താരങ്ങളുമായാണ് ആർസിബി കളിക്കാനിറങ്ങുന്നത്. ആരോൺ ഫിഞ്ച്,മോയിൻ അലി,ആദം സാംപ ഇപ്പോൾ ഫിലിപ്പും അടങ്ങുന്ന നിരകരുത്തുറ്റതാണ്. കാണികളുടെ അഭാവം ഊർജത്തെ ബാധിക്കുംഎങ്കിലും ഒഴിഞ്ഞ ഗാലറികളിൽ ടീമിനായി കളിച്ചിട്ടുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :