മുംബൈ ഇന്ത്യൻസിൽ ഏറ്റവും അപകടകാരി ആ താരം: പോണ്ടിംഗ്

അഭിറാം മനോഹർ| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (15:34 IST)
മുംബൈ ഇന്ത്യൻസ് നിരയിലേ ഏറ്റവും അപകടകാരിയായ കളിക്കാരനെ പറ്റി മുൻ ഓസീസ് നായകനും ഡൽഹി ക്യപി‌റ്റൽസിന്റെ പരിശീലകനുമായ റിക്കി പോണ്ടിംഗ്. ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പോണ്ടിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മുംബൈ നിരയിലെ ഏറ്റവും അപകടകാരിയെന്ന് പോണ്ടിംഗ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച റെക്കോഡാണ് താരത്തിനുള്ളതെന്നും പോണ്ടിംഗ് പറഞ്ഞു.അതേസമയം മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ കൂടിയാണ് റിക്കി പോണ്ടിംഗ്. 2013ൽ റിക്കി പോണ്ടിംഗിൽ നിന്നാണ് ക്യാപ്‌റ്റൻ സ്ഥാനം സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :