ഉദ്ഘാടന മത്സരത്തിൽ തന്നെ ധോണി ഡിവില്ലിയേഴ്സിനെ മറികടക്കുമോ ? ആകാംക്ഷയോടെ ആരാധകർ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (12:32 IST)
ദുബായ്: ക്രിക്കറ്റിൽനിന്നുമുള്ള ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോൾ ഐ‌പിഎൽ വേദിയിൽ ധോണിയ്ക്കായി ചില റെക്കോർഡുകളും മറികടക്കലുകളും കാത്തിരിപ്പുണ്ട്. ആ നേട്ടങ്ങൾ ഓരോന്നും ധോണി സ്വന്തം പേരിൽ കുറിയ്ക്കുന്നത് കാണാൻ കാത്തിരിയ്ക്കുകയാണ് ആരാധകർ. ഉദ്ഘാടന മത്സരത്തിൽ തന്നെ ധോണിയ്ക്ക് ഇതിന് അവസരമുണ്ട് എന്നതാണ് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നത്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകൾ പറത്തിയ ഇന്ത്യന്‍ താരങ്ങളിൽ ധോണീ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകൾ പറത്തിയ താരങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനക്കാരനായ ഡിവില്ലിയേഴ്‌സിനെ മറികടക്കാന്‍ ഇനി നാല് സിക്‌സുകള്‍ മാത്രമാണ് ധോണി കണ്ടെത്തേണ്ടത്. അതായത് ആദ്യ മത്സരത്തിൽ തന്നെ നാലു സിക്സറുകൾ പായിയ്ക്കാൻ ധോണിയ്ക്കായാൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ധോണി റെക്കോർഡ് വേട്ട ആരംഭിയ്ക്കും. ഐപിഎല്ലില്‍ ഇതുവരെ 209 സിക്‌സുകളാണ് ധോണി പറത്തിയിട്ടുള്ളത്. ഡിവില്ലിയേഴ്‌സ്
212 സിക്‌സുകൾ നേടിയിട്ടുണ്ട്.

ശനിയാഴ്ച മുംബൈക്കെതിരെ നാല് സിക്‌സ് കൂടി പറത്തിയാല്‍ ധോണി ക്രിസ് ഗെയ്‌ലിന് പിന്നില്‍ രണ്ടാം സ്ഥാനനത്തെത്തും. 326 സിക്‌സുകളോടെ ക്രിസ് ഗെയ്ല്‍ ആണ് പട്ടികയില്‍ ഒന്നാമത്. നായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം നിലവിൽ ധോണിയാണ് 174 ഐപിഎല്‍ മത്സരങ്ങളിലാണ് ക്യാപ്റ്റൻ എന്ന നിലയിൽ ധോണി കളിച്ചത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ക്യാപ്റ്റനും ധോണിയാണ്. 100ല്‍ കൂടുതല്‍ ജയങ്ങൾ നേടിയ ഒരേയൊരു ക്യാപ്റ്റനും ധോണി തന്നെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :