Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

RCB, Virat Kohli, Royal Challengers Bengaluru, RCB and Kohli, Virat Kohli RCB, Kohli and RCB, RCB IPL, IPL 2025
RCB 2025 Champions
രേണുക വേണു|
Royal Challengers Bengaluru: ഐപിഎല്‍ 2025 സീസണിലെ കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ബിസിസിഐ വിലക്കിയെന്ന് വ്യാജ വാര്‍ത്ത. ബെംഗളൂരുവിലെ ആര്‍സിബിയുടെ വിക്ടറി പരേഡിനിടെ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലക്കെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. 2026 സീസണില്‍ ആര്‍സിബിക്കു കളിക്കാന്‍ സാധിക്കില്ലെന്നാണ് വ്യാജ പ്രചരണം.

വിക്ടറി പരേഡിലെ അപകടത്തിനു കാരണം ആര്‍സിബി മാനേജ്മെന്റിന്റെ വീഴ്ച കൂടിയാണെന്നും അതിനാല്‍ ബിസിസിഐ അവര്‍ക്കെതിരെ നടപടിയെടുത്തെന്നും വ്യാജ പ്രചരണത്തില്‍ പറയുന്നു. ബിസിസിഐയുടെ ഔദ്യോഗിക വെബ് സൈറ്റിലെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമാണ്.

RCB News


ബിസിസിഐയുടെ ഔദ്യോഗിക വെബ് സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത്തരത്തിലൊരു പ്രസ്താവന ഉള്ളതായി കാണുന്നില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില എക്സ് അക്കൗണ്ടുകളിലും ഇന്‍സ്റ്റഗ്രാം പേജുകളിലും സമാന പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ 2026 സീസണില്‍ ആര്‍സിബിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയോ എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയോ ബിസിസിഐ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :