Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചാണ് താരം തന്റെ ഐപിഎല്‍ കരിയറിന് തുടക്കമിട്ടത്.

Vaibhav Suryavanshi, Vaibhav Suryavanshi Century, Vaibhav Suryavanshi Rajasthan, Vaibhav Suryavanshi Fastest Century, Vaibhav Suryavanshi age, വൈഭവ് സൂര്യവന്‍ശി, വൈഭവ് സൂര്യവന്‍ശി സെഞ്ചുറി, വൈഭവ് സൂര്യവന്‍ശി രാജസ്ഥാന്‍ റോയല്‍സ്
Vaibhav Suryavanshi
അഭിറാം മനോഹർ| Last Modified വെള്ളി, 6 ജൂണ്‍ 2025 (13:48 IST)
ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനങ്ങളോടെ വിസ്മയം തീര്‍ത്തതാരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പതിനാലുകാരനായ വൈഭവ് സൂരവന്‍ഷി. ഐപിഎല്ലിലെ അതിവേഗ സെഞ്ചുറികളില്‍ ഒന്ന് സ്വന്തം പേരിലാക്കിയ വൈഭവ് ചെന്നൈക്കെതിരായ സീസണിലെ അവസാന മത്സരത്തില്‍ ഇരുത്തം വന്ന ബാറ്ററെ പോലെയുള്ള ഇന്നിങ്ങ്‌സാണ് കാഴ്ചവെച്ചത്. സീസണ്‍ അവസാനിക്കുമ്പോള്‍ 7 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 36 റണ്‍സ് ശരാശരിയില്‍ 252 റണ്‍സ് താരം നേടിയിരുന്നു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചാണ് താരം തന്റെ ഐപിഎല്‍ കരിയറിന് തുടക്കമിട്ടത്.

ഇപ്പോഴിതാ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് വൈഭവ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സീസണില്‍ ഞാന്‍ എന്തെല്ലാം ചെയ്താലും അതെല്ലാം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമമാകും നടത്തുക. അടുത്ത വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കണം. ആ ലക്ഷ്യത്തിലേക്ക് ടീമിനായി പരമാവധി സംഭാവന നല്‍കാനാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുക എന്നത് ഒരു സ്വപ്നം പോലെയാണ്. എന്റെ ആദ്യ സീസണാണ്. ഒരുപാട് പോസിറ്റീവുകള്‍ എനിക്ക് ലഭിച്ചു. അടുത്ത സീസണില്‍ ടീമിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. വൈഭവ് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഭാഗമാണ് വൈഭവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :