Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

ബ്രാന്‍ഡ് ഫിനാന്‍സ് ഐപിഎല്‍ 2024 റിപ്പോര്‍ട്ട് പ്രകാരം ആര്‍സിബിയുടെ മൂല്യം 117 മില്യണ്‍ ഡോളര്‍ ആയിരുന്നു

RCB, Royal Challengers Bengaluru, Royal Challengers Bengaluru Play offs history, IPL Malayalam News, IPL Trendings
Royal Challengers Bengaluru
രേണുക വേണു| Last Modified വെള്ളി, 6 ജൂണ്‍ 2025 (20:32 IST)

Royal Challengers Bengaluru: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ഫ്രാഞ്ചൈസിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പ്രമുഖ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ക്വാറസിന്റെ വിശകലന പ്രകാരം ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യം 140 മില്യണ്‍ ഡോളര്‍ കടന്നു. കന്നി ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെയാണ് ആര്‍സിബിയുടെ ബ്രാന്‍ഡ് വാല്യു കുതിച്ചത്.

ബ്രാന്‍ഡ് ഫിനാന്‍സ് ഐപിഎല്‍ 2024 റിപ്പോര്‍ട്ട് പ്രകാരം ആര്‍സിബിയുടെ മൂല്യം 117 മില്യണ്‍ ഡോളര്‍ ആയിരുന്നു. അഞ്ച് കിരീടം വീതമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് (122 മില്യണ്‍ ഡോളര്‍), മുംബൈ ഇന്ത്യന്‍സ് (119 മില്യണ്‍ ഡോളര്‍) എന്നീ ഫ്രാഞ്ചൈസികളായി യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് സാമ്പത്തിക മൂല്യനിര്‍ണയ സ്ഥാപനമായ ഡി ആന്റ് പി അഡ്വസൈറി മാനേജിങ് പാട്ണര്‍ സന്തോഷ് എന്‍. പറയുന്നത് കിരീട നേട്ടത്തോടെ ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 10 ശതമാനത്തിലേറെ വര്‍ധനവ് ഉണ്ടായെന്നാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരമായ വിരാട് കോലിയുടെ സാന്നിധ്യമാണ് ആര്‍സിബിയുടെ ബ്രാന്‍ഡ് വാല്യു വലിയ തോതില്‍ ഉയരാന്‍ കാരണമെന്ന് ബിസിനസ് അനലിസ്റ്റുകള്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റു ഫ്രാഞ്ചൈസികളെ ആര്‍സിബി ബഹുദൂരം പിന്നിലാക്കി. ആര്‍സിബിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍സിന്റെ എണ്ണം 21.9 മില്യണ്‍ ആണെങ്കില്‍ ചെന്നൈ, മുംബൈ ഫ്രാഞ്ചൈസികള്‍ക്ക് അത് 20 മില്യണില്‍ താഴെയാണ്. സോഷ്യല്‍ മീഡിയ വഴി ഏറ്റവും കൂടുതല്‍ വരുമാനം സമ്പാദിക്കുന്നതും ആര്‍സിബിയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :