പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

Yuzvendra Chahal injury IPL 2025,Chahal played with broken ribs in IPL,Yuzvendra Chahal fractured finger IPL,Punjab Kings spinner injury news,Chahal IPL 2025 performance despite injury,ചഹൽ വാരിയെല്ല് ഒടിഞ്ഞും കളിച്ചു,പഞ്ചാബ് കിംഗ്സ് സ്പിന്നർ പരിക്ക്
അഭിറാം മനോഹർ| Last Modified വെള്ളി, 6 ജൂണ്‍ 2025 (16:50 IST)
പഞ്ചാബ് കിംഗ്‌സ് താരമായ യൂസ്വേന്ദ്ര ചെഹല്‍ ഇത്തവണ ഐപിഎല്ലില്‍ കളിച്ചത് ഗുരുതരമായ പരിക്കുമായെന്ന് സുഹൃത്ത് ആര്‍ ജെ മഹ്വാഷിന്റെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലാണ് ചെഹലിന്റെ പരിക്കിന്റെ കാര്യം മഹ്വാഷ് വെളിപ്പെടുത്തിയത്.

സീസണിലെ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം ചെഹലിന്റെ വാരിയെല്ലുകള്‍ക്കും ബൗളിങ് വിരലിനും ഒടിവ് സംഭവിച്ചെന്നും എന്നാല്‍ സീസണിലുടനീളം ഈ വേദന കടിച്ചമര്‍ത്തിയാണ് ചെഹല്‍ കളിച്ചതെന്നും മഹ്വാഷ് പറയുന്നു. ഇത്രയും വലിയ പരിക്കിനിടയിലും തളരാത്ത ചെഹലിന്റെ മനോഭാവത്തെ മഹ്വാഷ് പ്രശംസിച്ചു. ചെഹലെന്ന യോദ്ധാവിനെയാണ് ഈ സംഭവം കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ഫൈനല്‍ മത്സരത്തില്‍ അവസാന പന്ത് വരെ പോരാടിയ പഞ്ചാബ് ടീമിന്റെ പ്രകടനത്തെയും മഹ്വാഷ് പ്രശംസിച്ചു. സീസണില്‍ പഞ്ചാബിനെ പിന്തുണയ്ക്കാനായത് ബഹുമതിയായി കാണുന്നുവെന്നും മഹ്വാഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :