#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം #ArrestKohli ഹാഷ് ടാഗ് ഉപയോഗിച്ച് 42,000 ത്തിനു അടുത്ത് പോസ്റ്റുകളാണ് എക്‌സില്‍ വന്നിട്ടുള്ളത്

Arrest Kohli, #ArrestKohli, Arrest Kohli News, Kohli Arrest, RCB, Royal Challengers Bengaluru, Arrest Kohli hash tag trending in X
രേണുക വേണു| Last Modified വെള്ളി, 6 ജൂണ്‍ 2025 (16:00 IST)
Virat Kohli

#ArrestKohli: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് വൈറലാകുന്നു. എക്‌സില്‍ നിരവധി പേരാണ് #ArrestKohli എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരിക്കുന്നത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം #ArrestKohli ഹാഷ് ടാഗ് ഉപയോഗിച്ച് 42,000 ത്തിനു അടുത്ത് പോസ്റ്റുകളാണ് എക്‌സില്‍ വന്നിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവമാണ് ഈ ഹാഷ് ടാഗിനു കാരണം.

ബെംഗളൂരുവില്‍ ഉണ്ടായ അപകടത്തില്‍ അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കര്‍ണാടക വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് നടത്തിയ വിക്ടറി പരേഡിനിടെയാണ് അപകടമുണ്ടായത്. ആര്‍സിബി മാനേജ്‌മെന്റിനും വിരാട് കോലിക്കും ഈ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് എക്‌സില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.

അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിക്ടറി പരേഡിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ആര്‍സിബി മാര്‍ക്കറ്റിങ് മാനേജര്‍ നിഖില്‍ സോസലെയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ആര്‍സിബിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് റവന്യു വിഭാഗം തലവനാണ് സോസലെ. അറസ്റ്റിലായ മറ്റു മൂന്ന് പേരെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. നാല് അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായി ബെംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും സ്ഥിരീകരിച്ചു. കെംപഗൗഡ വിമാനത്താവളത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ വിമാന മാര്‍ഗം വഴി ബെംഗളൂരു വിടാനുള്ള ശ്രമത്തിലായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :