അനുബന്ധ വാര്‍ത്തകള്‍
- ദുബായ് സ്റ്റേഡിയത്തില്‍ വച്ച് ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്ത് ദീപക് ചഹര്‍ (വീഡിയോ)
- ആശങ്കയായി ഭുവനേശ്വര്‍ കുമാര്‍; പകരം മൂന്ന് പേസര്‍മാര്‍ പരിഗണനയില്‍, അവസരം കാത്ത് മുഹമ്മദ് സിറാജും
- ഒരു സ്വപ്ന ഇന്നിങ്സ് കളിക്കണമെന്ന് മനസില്‍ വിചാരിച്ചു, രാഹുല്‍ ദ്രാവിഡ് എന്നില്‍ വിശ്വാസമര്‍പ്പിച്ചു: ദീപക് ചഹര്‍
- രജിതയുടെ വേഗമേറിയ പന്ത് ഹെല്‍മറ്റില്‍, തൊട്ടുപിന്നാലെ പേശീവലിവുമൂലം ഗ്രൗണ്ടില്‍ വീണു; എന്നിട്ടും തോറ്റു കൊടുക്കാതെ ചഹര്‍
- പതിയെ തുടങ്ങി ആളിക്കത്തുന്നതാണ് ധോണിയുടെ ശൈലി, ഐപിഎൽ രണ്ടാം പകുതിക്ക് കാത്തിരിക്കു, ബാക്കി അവിടെ കാണാം
ദീപക് ചഹര്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ ജയ ഭരദ്വാജ് ആരാണ്?
ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരശേഷം ഐപിഎല്‍ വേദി പ്രണയ സാക്ഷാത്കാരത്തിനു വേദിയായി. ചെന്നൈ താരം ദീപക് ചഹര്‍ തന്റെ ഗേള്‍ഫ്രണ്ടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ചുറ്റിലുമുള്ളവര്‍ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. മത്സരശേഷം ഗാലറിയിലെത്തിയ ദീപക് തന്റെ കൂട്ടുകാരിയോട് മുട്ടുകുത്തിയിരുന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത്രനാള്‍ രഹസ്യമാക്കി വച്ച ആ പ്രണയിനിയെ ചഹര്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. ഇരുവരും പരസ്പരം മോതിരമണിയിച്ച ശേഷം ആലിംഗനം ചെയ്തു.
ജയ ഭരദ്വാജ് ആണ് ചഹറിന്റെ പ്രണയിനി. ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് ഭരദ്വാജിന്റെ സഹോദരിയാണ് ജയ. ഒരു കോര്‍പറേറ്റ് കമ്പനിയിലെ ജോലിക്കാരിയാണ് ജയ.