അഭിറാം മനോഹർ|
Last Modified ബുധന്‍, 26 മെയ് 2021 (17:36 IST)
ഐപിഎൽ പതിനാലാം സീസൺ പുനരാരംഭിക്കുമ്പോൾ നിങ്ങൾക്ക് പഴയത് പോലെ മഹേന്ദ്ര സിംഗ് ധോണിയെ കാണാൻ സാധിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളർ ദീപക് ചഹർ. കഴിഞ്ഞ ഏതാനും സീസണുകളിലായി പതിയെ തുടങ്ങി സീസൺ പുരോഗമിക്കും തോറും ആളിക്കത്തുന്ന ധോണിയെയാണ് കാണാൻ സാധിക്കുന്നത്. ഇത് ചൂണ്ടികാട്ടിയാണ് ദീപക് ചഹറിന്റെ വാക്കുകൾ.
2018ലും 2019ലും ധോണി പതിയെയാണ് തുടങ്ങിയത്. സീസൺ മുന്നോട്ട് പോകും തോറും അദ്ദേഹം താളം കണ്ടെത്തുന്നു. റെഗുലർ ക്രിക്കറ്റ് കളിക്കാതെ വിട്ടുനിൽക്കുന്ന ഒരാൾക്ക് ഐപിഎൽ പോലെയൊരു ടൂർണമെന്റിൽ ആദ്യ മത്സരം മുതലെ മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല.
ദീപക് ചഹർ പറഞ്ഞു.
എല്ലായ്‌പ്പോഴും ഫിനിഷറുടെ റോളിലാണ് ധോണി കളിക്കുന്നത്. റെഗുലർ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നൊരാൾക്ക് ആ റോളിൽ കളിക്കുക എന്നത് കൂടുതൽ പ്രയാസമാണ്. ഒരു പ്രത്യേക സമയത്ത്,സാഹചര്യത്ത് ഒരു കളിക്കാരനെ എങ്ങനെ ഉപയോഗിക്കണമെന്ന് ധോണിക്കറിയാമെന്നും ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന വ്യക്തിയാണ് ധോണിയെന്നും ചഹർ പറഞ്ഞു.