ദുബായ് സ്‌റ്റേഡിയത്തില്‍ വച്ച് ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്ത് ദീപക് ചഹര്‍ (വീഡിയോ)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരശേഷം ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചഹര്‍. കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം സുന്ദരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി.
മത്സരശേഷം സ്റ്റേഡിയത്തില്‍വച്ചാണ് യുവതിയെ ചഹര്‍ പ്രൊപ്പോസ് ചെയ്തത്. ചഹറിന്റെ പ്രൊപ്പോസലിന് യുവതി 'യെസ്' മൂളി. ഇരുവര്‍ക്കും ചുറ്റിലുമുണ്ടായിരുന്നവരെല്ലാം കൈയടിച്ചു. തന്റെ ഗേള്‍ഫ്രണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ചഹര്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.
Awesome moment for Deepak chahar
— Prash
Congrats brother#CSKvsPBKS #PBKSvCSK #IPL2O21 pic.twitter.com/Ge5FENQ34g