1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Thatrom Thookrom Sanju samson mass dialogue

Sanju Samson : മാക്‌സിമം സിക്‌സടിക്കും, തട്രോം, തൂക്കറോം, ചെന്നൈ ആരാധകര്‍ക്ക് സഞ്ജുവിന്റെ ഉറപ്പ്

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വാക്കുകള്‍ വൈറലായി മാറി.

Tharom Thookrom, Sanju samson, CSK,IPL 2026
ഐപിഎല്‍ 2026ന് മുന്‍പായി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലെ ഇതിഹാസതാരങ്ങളെയും ഇന്ത്യയുടെ ലോകകപ്പ് ഹീറോകളെയും ആദരിക്കുന്ന ചടങ്ങില്‍ തമിഴ് പഞ്ച് ഡയലോഗുമായി ആരാധകരെ കയ്യിലെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍. എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടീമിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയായിരുന്നു സഞ്ജുവിന്റെ കിടിലന്‍ ഡയലോഗ്.ഐപിഎല്ലില്‍ മാക്‌സിമം സിക്‌സടിക്കുന്നു, തട്രോം തൂക്കറോം എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വാക്കുകള്‍ വൈറലായി മാറി.
 
 എങ്ങനെയായിരിക്കും ഐപിഎല്ലില്‍ ബാറ്റ് വീശുക എന്ന ചോദ്യത്തിനോടായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പന്ത് നോക്കി മാക്‌സിമം സിക്‌സടിക്കണം എന്നായിരുന്നു മറുപടി. ഐപിഎല്‍ സീസണിന് മുന്‍പായി ചെന്നൈയുടെ പഴയ സൂപ്പര്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങും ടീം സംഘടിപ്പിച്ചിരുന്നു. ഐപിഎല്‍ 2026 സീസണിന് മുന്‍പായി 18 കോടി രൂപയ്ക്കാണ് ചെന്നൈ താരത്തെ സ്വന്തമാക്കിയത്. സഞ്ജുവിന് പകരക്കാരായി രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ചെന്നൈ രാജസ്ഥാന് വിട്ടുനല്‍കിയിരുന്നു.
അടുത്ത ലേഖനം
ഹാർദ്ദിക് മാറിനിൽക്കട്ടെ, മുംബൈയെ നയിക്കേണ്ടത് സൂര്യകുമാർ, ചർച്ചകൾ സജീവം