അനുബന്ധ വാര്‍ത്തകള്‍
- ശ്രീശാന്തിനെ ആര്‍ക്കും വേണ്ട; ലേലത്തില്‍ വിളിക്കാന്‍ താല്പര്യം കാണിക്കാതെ ഫ്രാഞ്ചൈസികള്‍
- ബേബി ഡിവില്ലിയേഴ്സിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി മുംബൈ
- ലിയാം ലിവിങ്സ്റ്റണിന് തീവില: 11.50 കോടി മുടക്കി പഞ്ചാബ് കിംഗ്സ്
- ഐപിഎല്ലിലെ ഇതിഹാസതാരം, ഉത്തപ്പയും ബ്രാവോയും ഇടം നേടിയ ടീമിൽ റെയ്നക്ക് ഇടമില്ല!
- തെവാട്ടിയക്കും ഷാരൂഖ് ഖാനും 9 കോടി,ആവേശ് ഖാന് 10 കോടി: ഐപിഎല്ലിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ ഇവർ
സുരേഷ് റെയ്നയുടെ കരിയര്‍ അവസാനിച്ചു ! ഇനി ഐപിഎല്ലിലും ഇല്ല
വെടിക്കെട്ട് ബാറ്റര്‍ സുരേഷ് റെയ്നയുടെ ക്രിക്കറ്റ് കരിയറിന് അവസാനം. ഐപിഎല്ലില്‍ റെയ്നയെ ഒരു ഫ്രാഞ്ചൈസിയും ലേലത്തില്‍ എടുത്തില്ല. നേരത്തെ താരം ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. രണ്ട് കോടിക്കാണ് റെയ്ന ഐപിഎല്‍ ലേല പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിനം റെയ്ന അണ്‍സോള്‍ഡ് ആയി. രണ്ടാം ദിനത്തിലും റെയ്നയെ ലേലത്തില്‍ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ റെയ്നയുടെ ഐപിഎല്‍ കരിയറും ഇതോടെ അവസാനിക്കുകയാണ്.