ബേബി ഡിവില്ലിയേഴ്‌സിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി മുംബൈ

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഫെബ്രുവരി 2022 (16:08 IST)
അണ്ടർ 19 ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച ഡെവാൾഡ് ബ്രെവിസിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 19 വയസ്സുകാരന് ല‌ഭിക്കാവുന്ന സ്വപ്‌നതുല്യമായ പ്രതിഫല‌മാണ് താരത്തിന് ലഭിച്ചത്. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാൻ താത്‌പര്യമുള്ളതായി താരം വ്യക്തമാക്കിയിരുന്നു.

3 കോടി രൂപയ്ക്കാണ് മുംബൈ ബ്രെവിസിനെ സ്വന്തമാക്കിയത്.20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ താരത്തിന് വേണ്ടി രംഗത്തെത്തി. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ ഇരുവരും പിന്മാറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :